KeralaLatest NewsNews

സ്ഥാനാര്‍ത്ഥിക്കൊപ്പം വടിവാള്‍ സംഘം വന്നത് പരിശോധിക്കണമെന്ന് ചെന്നിത്തല

കൊച്ചി: പാലക്കാട് ഇടതു മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ പ്രചാരണത്തിനൊപ്പം വടിവാള്‍ സംഘമെത്തിയത് എങ്ങനെയെന്ന് പരിശോധിക്കണമെന്ന് രമേശ് ചെന്നിത്തല. ഒരു സ്ഥാനാര്‍ത്ഥി പര്യടനം നടത്തുമ്പോള്‍ ഗുണ്ടകളെയും സാമൂഹിക വിരുദ്ധന്‍മാരെയും കൊണ്ട് പോകുന്നത് ശരിയാണോ എന്നും ചെന്നിത്തല ചോദിച്ചു. മാരകായുധങ്ങളുമായാണോ സ്ഥാനാര്‍ത്ഥി പ്രചാരണം നടത്തേണ്ടത്. വടിവാള്‍ സംഘം സ്ഥാനാര്‍ത്ഥിയുടെ കൂടെ പ്രചാരണം നടത്തിയത് എങ്ങനെയെന്ന് സിപിഎം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഒറ്റപ്പാലം മണ്ഡലത്തില്‍ എല്‍ഡിഎഫ് പര്യടനത്തിനിടെയാണ് മറിഞ്ഞ ഇരുചക്രവാഹനത്തില്‍ നിന്ന് വടിവാള്‍ തെറിച്ചുവീണത്. സ്ഥാനാര്‍ത്ഥിയുടെയും നേതാക്കളുടെയും വാഹനത്തിനെ അനുഗമിച്ച് ഇരുചക്രവാഹനങ്ങളുണ്ടായിരുന്നു. പുലാപ്പറ്റ ഉമ്മനഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് തിരിയുമ്പോഴായിരുന്നു സംഭവം . ഉടന്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് വളഞ്ഞുനില്‍ക്കുകയും വാള്‍ മാറ്റുകയും ചെയ്തു. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വലിയ തോതില്‍ പ്രചരിക്കപ്പെടുകയും ചെയ്തു. ഇത് വ്യാജ പ്രചാരണമാണെന്നും വീണത് വടിവാളല്ലെന്നുമാണ് സിപിഎം വിശദീകണം. കൃഷിടിയത്തില്‍ നിന്ന് വന്നു ജാഥയില്‍ ചേര്‍ന്നവരാണ് അപകടത്തില്‍പ്പെട്ടത്. കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആയുധമാണ് താഴെ വീണത്. ഇവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സിപിഎം വിശദീകരിക്കുന്നു. തുടര്‍ന്നാണ് ചെന്നത്തലയുടെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button