Latest NewsElection NewsIndia

ബിജെപി സ്ഥാനാർത്ഥിയുടെ ഡ​മ്മി​യാ​യി ഭാ​ര്യ

മും​ബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്തും ചെയ്യുമെന്ന അവസ്ഥയാണ് രാജ്യത്ത്. എങ്ങനെയെങ്കിലും ഒരു സീറ്റ് ഒപ്പിച്ചെടുത്താൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ചിലപ്പോൾ ചില കരണങ്ങൾ കൊണ്ട് സ്ഥാനാത്ഥിത്വം തള്ളിപ്പോയേക്കാം. അതുകൊണ്ട് മ​റു​വ​ഴി ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ് മ​ഹാ​രാ​ഷ്ട്ര​യി​ലെ അഹമ്മദനഗറിലെ ബിജെപി സ്ഥാനാർത്ഥി.

ത​ന്‍റെ നാ​മ​നി​ര്‍​ദേ​ശ​ക പ​ത്രി​ക ത​ള്ളി​പ്പോ​യാ​ലും കു​ടും​ബ​ത്തി​ല്‍​നി​ന്നു ത​ന്നെ​യാ​വ​ട്ടെ സ്ഥാ​നാ​ര്‍ത്ഥി​യെ​ന്നാ​ണ് ബി​ജെ​പി നേ​താ​വ് സു​ജ​വ് വൈ​ഖെ പാ​ട്ടീ​ല്‍ തീരുമാനിച്ചത്. പാ​ട്ടീ​ല്‍ ഭാ​ര്യ ധ​ന​ശ്രീ​യെ​യും മ​ണ്ഡ​ല​ത്തി​ല്‍ സ്ഥാ​നാ​ര്‍ത്ഥി​യാ​ക്കി. മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യെ​ന്നാ​ണ് ഇ​തി​നെ പാ​ര്‍​ട്ടി​യു​ടെ അഹമ്മദന​ഗ​ര്‍ നേ​താ​ക്ക​ള്‍ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ധാ കൃ​ഷ്ണ വൈ​ഖെ പാ​ട്ടീ​ലി​ന്‍റെ മ​ക​നാ​ണ്. സീ​റ്റ് ല​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞ മാ​സം കോ​ണ്‍​ഗ്ര​സി​ല്‍​നി​ന്നും മ​റു​ക​ണ്ടം ചാ​ടി​യ നേ​താ​വാ​ണ് വൈ​ഖ പാ​ട്ടീ​ല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button