മുംബൈ: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എന്തും ചെയ്യുമെന്ന അവസ്ഥയാണ് രാജ്യത്ത്. എങ്ങനെയെങ്കിലും ഒരു സീറ്റ് ഒപ്പിച്ചെടുത്താൽ നാമനിർദേശ പത്രിക സമർപ്പിക്കുമ്പോൾ ചിലപ്പോൾ ചില കരണങ്ങൾ കൊണ്ട് സ്ഥാനാത്ഥിത്വം തള്ളിപ്പോയേക്കാം. അതുകൊണ്ട് മറുവഴി കണ്ടെത്തിയിരിക്കുകയാണ് മഹാരാഷ്ട്രയിലെ അഹമ്മദനഗറിലെ ബിജെപി സ്ഥാനാർത്ഥി.
തന്റെ നാമനിര്‍ദേശക പത്രിക തള്ളിപ്പോയാലും കുടുംബത്തില്‍നിന്നു തന്നെയാവട്ടെ സ്ഥാനാര്‍ത്ഥിയെന്നാണ് ബിജെപി നേതാവ് സുജവ് വൈഖെ പാട്ടീല്‍ തീരുമാനിച്ചത്. പാട്ടീല്‍ ഭാര്യ ധനശ്രീയെയും മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാക്കി. മുന്‍കരുതല്‍ നടപടിയെന്നാണ് ഇതിനെ പാര്‍ട്ടിയുടെ അഹമ്മദനഗര്‍ നേതാക്കള്‍ വിശേഷിപ്പിക്കുന്നത്. മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാ കൃഷ്ണ വൈഖെ പാട്ടീലിന്റെ മകനാണ്. സീറ്റ് ലഭിക്കാന്‍ കഴിഞ്ഞ മാസം കോണ്‍ഗ്രസില്‍നിന്നും മറുകണ്ടം ചാടിയ നേതാവാണ് വൈഖ പാട്ടീല്‍.
Post Your Comments