കുമളി : എല്ലാവരിലും ആശങ്കയുണര്‍ത്തി 48 പേര്‍ മരിച്ച വാഹനാപകട വാര്‍ത്ത. സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച വ്യാജ വാഹന അപകട വാര്‍ത്ത ആശങ്ക ഉയര്‍ത്തി. കുമളിയില്‍ ടൂറിസ്റ്റ് ബസും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസും കൂട്ടിയിടിച്ച് 48 പേര്‍ മരിച്ചു. 62 പേര്‍ ആശുപത്രിയില്‍, 17 പേരുടെ നില ഗുരുതരം എന്ന വാര്‍ത്തയും അപകടത്തിന്റെ ഏതാനും ചിത്രങ്ങളുമാണ് വ്യാപകമായി പ്രചരിച്ചത്.
കുമളി പൊലീസ് സ്റ്റേഷനിലേക്കും വിവിധ മാധ്യമങ്ങളുടെ ഓഫിസുകളിലേക്കും അന്വേഷണ പ്രവാഹമായിരുന്നു. 3 ദിവസമായി ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ കുമളി മേഖലയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇന്നലെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇത്രയേറെ പ്രചാരം അപകട വാര്‍ത്തയ്ക്ക് ലഭിച്ചത്. വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments