രമ്യാ ഹരിദാസിനെതിരേ മോശം പരാമര്‍ശംനടത്തിയ എ. വിജയരാഘവനെതിരെവനിതാ കമ്മിഷന്‍ അന്വേഷണം തുടങ്ങി. ലോ ഓഫിസര്‍ വനജ കുമാരിയോടു വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഡിയോയും ഓഡിയോയും പരിശോധിച്ചു കഴിഞ്ഞു. ഇന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലും കണ്‍വീനര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
വിജയരാഘവന് ജാഗ്രതക്കുറവുണ്ടായെന്നും തിരഞ്ഞെടുപ്പുകാലമായതിനാല്‍ നേതാക്കള്‍ പ്രസംഗത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും യോഗം വിലയിരുത്തി. എന്നാല്‍ തിരഞ്ഞെടുപ്പുകാലമായതിനാല്‍ വിജയരാഘവനെതിരേ പരസ്യമായ വിമര്‍ ശനമോ അഭിപ്രായപ്രകടനമോ വേണ്ടെന്നാണ് പാര്‍ട്ടിയുടെ തീരുമാനം.
ഏപ്രില്‍ ഒന്നിന് പൊന്നാനിയില്‍ പി.വി. അന്‍വറിന്റെ തിരഞ്ഞെടുപ്പ്കണ്‍വെന്‍ഷനിലായിരുന്നു എ. വിജയരാഘവന് രമ്യാ ഹരിദാസിനെതിരേ മോശം പരാമര്‍ശം നടത്തിയത്. സംഭവം വിവാദമായതോടെ മാര്‍ച്ച് 30-നും രമ്യക്കെതിരേ അദ്ദേഹം നടത്തിയ സമാനപരാമര്‍ശത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. വിജയരാഘവന്റെ പരാമര്ശത്തിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളടക്കം രംഗത്തെത്തി. സംഭവത്തില്‍ രമ്യാ ഹരിദാസ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.
Post Your Comments