
ഹൈദരാബാദ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ വായനാട്ടിൽനിന്നും മത്സരിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വത്തെ എതിര്‍ത്ത് തെലങ്കാന രാഷ്ട്ര സമതി. എൽഡിഎഫിന് എതിരേയായിരുന്നില്ല രാഹുൽ മത്സരിക്കേണ്ടിയിരുന്നത് പകരം ബിജെപിക്ക് എതിരേയായിരുന്നുവെന്നും ടിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കെ.കവിത പറഞ്ഞു.
വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ദക്ഷിണേന്ത്യയില്‍ ഗുണം ചെയ്യുമെന്ന് കരുതുന്നില്ലെന്നും കേന്ദ്രത്തില്‍ ബിജെപി- കോണ്‍ഗ്രസ് ഇതര ഫെഡറല്‍ മുന്നണിക്കായുള്ള ശ്രമം പാർട്ടി തുടരുമെന്നും കവിത പറഞ്ഞു.
Post Your Comments