ന്യൂഡല്‍ഹി :ഹെറാള്‍ഡ് ഹൗസ് ഉടന്‍ ഒഴിയണ്ട. ഡെല്‍ഹി ഹൈക്കോടതി ഉത്തരവാണ് സുപ്രീംകോടതി സ്‌റ്റേ ചെയ്തത്. കോണ്‍ഗ്രസ് പത്രം നാഷണല്‍ ഹെറാള്‍ഡ് സ്ഥിതി ചെയ്യുന്ന ഹെരാള്‍ഡ് ഹൗസ് പെട്ടെന്ന് ഒഴിഞ്ഞ് കൊടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉ്തരവാണ് സ്റ്റേ ചെയ്തത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. ലാന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസിന് നോട്ടീസ് അയച്ചിട്ടുണ്ട്.
ഹെറാള്‍ഡ് ഹൗസ് ഒഴിപ്പിക്കല്‍ നടപടിയുമായി കേന്ദ്രസര്‍ക്കാരിന് മുന്നോട്ട് പോകാമെന്നായിരുന്നു ഫെബ്രുവരി 28ലെ ഹൈക്കോടതി ഉത്തരവ്. ഇതിനെതിരായി അസോസിയേറ്റ് ജേണല്‍ ലിമിറ്റഡ് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Post Your Comments