ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തകയായ തന്റെ മകള്‍ സുഹാസിനി ഹൈദര്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം നടത്തിയതാണെന്ന് പറഞ്ഞ ബി.ജെ.പി പ്രവര്‍ത്തകനോട് ചൂടായി മുതിര്‍ന്ന ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടതിനാല്‍ മോദിയെ സായിദ് പദവി നല്‍കി ആദരിക്കാനുള്ള രാജകുടുംബത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്തു കൊണ്ടുള്ള സുഹാസിനിയുടെ ട്വീറ്റിന് കീഴിലാണ് സുലാഗ്‌ന ദാഷ് എന്ന ബി.ജെ.പി പ്രവര്‍ത്തക സുഹാസിനിയെ മതം മാറിയ സ്ത്രീ എന്ന് വിശേഷിപ്പിക്കുകയായിരുന്നു. എന്നാല്‍ ദാഷിന് മറുപടി നല്‍കാന്‍ സുബ്രഹ്മണ്യന്‍ സ്വാമി തന്നെ രംഗത്തെത്തി. ‘നിങ്ങള്‍ ഒന്നുകില്‍ മണ്ടനാണ്, അല്ലെങ്കില്‍ കള്ളം പറയുകയാണ്. അവര്‍ മതം മാറിയിട്ടില്ല’- സ്വാമി ട്വീറ്റ് ചെയ്തു.
‘അബുദാബിയിലെ ക്ഷേത്രം സന്ദര്‍ശിച്ചതിനാലാണോ മോദിക്ക് സായിദ് മെഡല്‍ നല്‍കാന്‍ തീരുമാനിച്ചത്. എന്തു തന്നെയായാലും വിദേശ രാജ്യങ്ങള്‍ ഇത്തരം തീരുമാനങ്ങളെടുക്കാന്‍ തെരഞ്ഞൈടുപ്പ് സമയം തന്നെ കണ്ടെത്തുന്നത് സംശയകരമാണ്’- എന്നായിരുന്നു സുഹാസിനിയുടെ ട്വീറ്റ്. ഈ മതം മാറിയ മുസ്ലിം സ്ത്രീ എന്തിനാണ് എല്ലായ്പ്പോഴും ഹിന്ദുക്കള്‍ക്കും ബി.ജെ.പിക്കും എതിരെ സംസാരിക്കുന്നതെന്നായിരുന്നു ദാഷിന്റെ മറുപടി.
ദ ഹിന്ദുവിന്റെ നാഷനല്‍ എഡിറ്ററും ഡിപ്ലോമാറ്റിക് അഫയേഴ്സ് എഡിറ്ററും ആണ് സുഹാസിനി.
Post Your Comments