കോഴിക്കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കോമ്പോസിറ്റ് റീജിയണല്‍ സെന്റര്‍ (സി.ആര്‍.സി) കോഴിക്കോട് റീഹാബിലിറ്റേഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (ആര്‍.സി.ഐ) അംഗീകാരത്തോടെ നടത്തുന്ന ഡിപ്ലോമ ഇന്‍ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ (ഓട്ടിസം, സെറിബ്രല്‍ പാള്‍സി), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കെയര്‍ ഗിവിങ്ങ് എന്നീ സ്‌പെഷ്യല്‍ എഡ്യുക്കേഷന്‍ കോഴ്‌സുകളിലേക്കു അപേക്ഷിക്കാനുളള അവസാന തീയതി ഏപ്രില്‍ 15. ഡിപ്ലോമ കോഴ്‌സുകളിലേക്ക് പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യത 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം (എസ്.സി, എസ്.ടി, ഒ,ബി.സി – 45 ശതമാനം) ഈ വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കെയര്‍ ഗിവിങ്ങിനു അപേക്ഷിക്കാനുളള അടിസ്ഥാന യോഗ്യത പത്താംക്ലാസ് പാസായിരിക്കണം. താല്‍പര്യമുളളവര്‍ ഏപ്രില്‍ 15 ന് മുമ്പായി ഓണ്‍ലൈന്‍ വഴിയോ, നേരിട്ട് ഓഫീസ് മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കാം. അഡ്മിഷന്‍ മെയ് എട്ടിന് ദേശീയ തലത്തില്‍ നടക്കുന്ന ഓണ്‍ലൈന്‍ ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. കുടുതല്‍ വിവരങ്ങള്‍ – ംംം.ൃലവമയരീൗിരശഹ.ിശര.ശി. ഫോണ്‍ – 9946809250, 9947817955.
Post Your Comments