മസ്‌കറ്റ് : ഒമാനില്‍ പ്രവാസികള്‍ കൂടുതലായി ജോലി ചെയ്യുന്ന ഈ മേഖലയിലും നിതാഖത്. ഒമാനിലെ ഇന്‍ഷൂറന്‍സ് മേഖലയിലാണ് സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നത്. . ഇതോടെ ഇന്‍ഷൂറന്‍സ് മേഖലയില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കുമെന്ന ആശങ്കയിലാണ് മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍. ഈ മാസം 19 വരെയാണ് ഏജന്‍സികളില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ കാലാവധി അനുവദിച്ചിരിക്കുന്നത്.
2016 ലാണ് ഇതു സംബന്ധിച്ച മന്ത്രിതല ഉത്തരവ് പുറത്തിറങ്ങിയത്. കമ്പനികളിലും ഇന്‍ഷൂറന്‍സ് ബ്രോക്കറേജ് മേഖലയിലും 75 ശതമാനം വീതമാണ് സ്വദേശിവത്കരണ തോത് നിശ്ചയിച്ചിട്ടുള്ളത്. ഏജന്‍സികളില്‍ മാത്രമാണ് പൂര്‍ണമായി നടപ്പിലാക്കാന്‍ നിര്‍ദേശമുള്ളത്. കമ്പനികളിലെയും ബ്രോക്കറേജ് മേഖലയിലെയും സ്ഥാപനങ്ങളിലും സ്വദേശിവത്കരണ നടപടികള്‍ നടന്നുവരികയാണ്.
സ്വദേശിവത്കരണത്തിന്റെ കാലാവധി നീട്ടി തരണമെന്ന് ആവശ്യപ്പെട്ട് ഏജന്‍സികളിലെ ജീവനക്കാര്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനികളും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. ഈ അപേക്ഷകളില്‍ അധികൃതര്‍ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.
Post Your Comments