Latest NewsIndia

ഐപിഎല്‍ വാതുവയ്പ്പ് കേസ്;ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ ഓംബുഡ്‌സ്മാന്‍ തീരുമാനമെടുക്കും

മുംബൈ: ഐപിഎല്‍ വാതുവയ്പ്പ് കേസുമായി ബന്ധപ്പെട്ട ശ്രീശാന്തിന്റെ വിലക്ക് ബിസിസിഐ ഓംബുഡ്‌സ്മാന്‍ പുനപരിശോധിക്കും.

മൂന്ന് മാസത്തിനുള്ളില്‍ വിലക്കിനെപ്പറ്റി പഠിക്കാനും പകരം ശിക്ഷാവിധി നിശ്ചയിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ബിസിസിഐ ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് ഡികെ ജെയിനിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടത്.കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് സുപ്രീം കോടതി നീക്കിയിരുന്നു.

ആജീവനാന്ത വിലക്ക് നീക്കിയതിനെ ചോദ്യം ചെയ്തു കൊണ്ട് ബിസിസിഐ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ വിധി.ശ്രീശാന്തിന്റെ കേസ് കൈകാര്യം ചെയ്തു കൊണ്ടിരുന്ന ബിസിസിഐ അച്ചടക്ക കമ്മറ്റി ഇപ്പോള്‍ നിലവിലില്ലെന്നും അതു കൊണ്ട് തന്നെ വിധി പുനപരിശോധിക്കണമെന്നുമായിരുന്നു ബിസിസിഐയുടെ ആവശ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button