Latest NewsKerala

പൊള്ളുന്ന കാലാവസ്ഥയ്ക്ക് ആശ്വാസമായി തൃശൂരില്‍ കനത്ത മഴ

ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിച്ചു

തൃശൂര്‍: പൊള്ളുന്ന കാലാവസ്ഥയ്ക്ക് ആശ്വാസമായി തൃശൂരില്‍ കനത്ത മഴ. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഗതാഗതം സ്തംഭിച്ചു. പൊതുവേ എല്ലായിടത്തും നല്ല മഴ ലഭിച്ചു. ഉച്ചയ്ക്കുശേഷം പെയ്ത മഴ ജില്ലയിലെ പലയിടത്തും നേരിയ നാശം വിതച്ചിട്ടുമുണ്ട്. പെരുമഴയ്ക്കൊപ്പം ഇടിവെട്ടും ഉണ്ടായിരുന്നു. വാടാനപ്പള്ളി മേഖലയിലാണ് മരങ്ങള്‍ വീണ് നാശമുണ്ടായത്. തീരദേശത്ത് റോഡില്‍ മരം വീണ് ഗതാഗതവും സ്തംഭിച്ചിരുന്നു.

ഇടിയും മിന്നലുമായി ഉച്ചയ്ക്കുശേഷം പെയ്ത മഴ ജില്ലയിലെ പലയിടത്തും നേരിയ നാശം വിതച്ചിട്ടുമുണ്ട്. വാടാനപ്പള്ളി മേഖലയിലാണ് മരങ്ങള്‍ വീണ് നാശമുണ്ടായത്. തീരദേശത്ത് റോഡില്‍ മരം വീണ് ഗതാഗതവും സ്തംഭിച്ചിരുന്നു. ചില സ്ഥനങ്ങളില്‍ മരം വീണ് വൈദ്യുതി ബന്ധം തകര്‍ന്നു. കഴിഞ്ഞയാഴ്ച സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയതില്‍ രണ്ടാമത് തൃശൂരായിരുന്നു. 36 ഡിഗ്രിയില്‍ അനുഭവപ്പെട്ടിരുന്ന ചൂടില്‍ വലയുന്നതിനിടെയാണ് തൃശൂരിന് മഴ അനുഗ്രഹമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button