അഞ്ചാലുംമൂട് : വാഹനത്തിന് വ്യാജ ഇൻഷുറൻസ്; ഒരാൾ അറസ്റ്റിൽ . വാഹനത്തിന് വ്യാജ ഇൻഷുറൻസ് നൽകിയെന്ന കേസിൽ നീരാവിൽ താന്നിവിളയിൽ ഷിബു (32) ആണ് അഞ്ചാലുംമൂട് പോലീസിന്റെ പിടിയിലായത്.
താന്നിവിളയിൽ ഷിബു ഇൻഷുറൻസ് എടുത്തു നൽകിയ ഓട്ടോറിക്ഷ അപകടത്തിൽപ്പെട്ടു. തുടർന്ന് ഇൻഷുറൻസ് ക്ലെയിമിന് കമ്പനിയെ സമീപിച്ചപ്പോഴാണ് പോളിസി വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇൻഷുറൻസ് കമ്പനി നൽകിയ പരാതിയിൽ ഷിബുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു .
Post Your Comments