പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നാളെ എ സി മിലാനെതിരായ മത്സരത്തില്‍ കളിക്കില്ല. പത്ര സമ്മേളനത്തിലൂടെയാണ് യുവന്റസ് പരിശീലകന്‍ അലെഗ്രി ഇക്കാര്യം വ്യക്തമാക്കിയത്. നാളെ റൊണാള്‍ഡോ മാത്രമല്ല കെല്ലിനിയും കളിക്കില്ല എന്ന് അലെഗ്രി പറഞ്ഞു.
പോര്‍ച്ചുഗലിന്റെ സെര്‍ബിയക്ക് എതിരായ മത്സരത്തിനിടെയായിരുന്നു റൊണാള്‍ഡോയ്ക്ക് പരിക്കേറ്റത്. എന്നാല്‍ റൊണാള്‍ഡോ മെച്ചപ്പെട്ട നിലയില്‍ ആണെന്നും അതുകൊണ്ട് തന്നെ അയാക്‌സിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ കളിക്കും എന്നാണ് പ്രതീക്ഷയെന്നും അലെഗ്രി പറഞ്ഞു. ഏപ്രില്‍ 10നാണ് യുവന്റസ് അയാക്‌സ് മത്സരം. നേരത്തെ റൊണാള്‍ഡോ ആയിരുന്നു പ്രീക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഹാട്രിക്കുമായി യുവന്റസിനെ രക്ഷിച്ചത്. ഇറ്റാലിയന്‍ ലീഗില്‍ ഏതാണ്ട് കിരീടം ഉറപ്പിച്ച യുവന്റസ് മിക്കതാരങ്ങള്‍ക്കും വിശ്രമം നല്‍കിയാണ് കളിക്കുന്നത്.
Post Your Comments