കോഴിക്കോട്: ആ വീഡിയോ സത്യമാണ് : ആ ശബ്ദവും ഭാവവും എല്ലാം രാഘവന്റേത് തന്നെ, തെളിവുകള്‍ നിരത്തി സിപിഎം. അഞ്ച് കോടി രൂപ വാങ്ങാന്‍ എംകെ രാഘവന്‍ തയ്യാറായത് തെരഞ്ഞടുപ്പ് അഴിമതിയെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍. ഇടപാടുകള്‍ പുറത്തുവന്നതിന്റെ വെപ്രാളമാണ് എംകെ രാഘവന്റെ ആരോപണമെന്ന് അദ്ദേഹം പറഞ്ഞു. എന്തെങ്കിലും ഒന്ന് പറഞ്ഞ് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമാണിത്. ഇത് ഡല്‍ഹി കേന്ദ്രമായ ദേശീയ മാധ്യമമാണ് പുറത്തുവിട്ടത്. പിടിവിട്ടപ്പോള്‍ സിപിഎമ്മിന്റെ തലയില്‍ കെട്ടിവെക്കാനാണ് ശ്രമമെന്നും മോഹനന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ എംപിമാര്‍ കള്ളപ്പണം ഉപയോഗിക്കുന്നു എന്നത് വെളിവാക്കുന്നതിന് വേണ്ടി നടത്തിയ സ്ട്രിങ് ഓപ്പറേഷനാണ് പുറത്തുവന്നത്. ചാനല്‍ പ്രവര്‍ത്തകര്‍ ഇദ്ദേഹത്തെ സമീപിച്ചപ്പോള്‍ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിന് വേണ്ടി അഞ്ച് കോടി വാങ്ങി ഇടനിലക്കാരനാകാനാണ് ശ്രമിച്ചത്. കൃത്യമാണ് ആ വീഡിയോയില്‍ രാഘവന്റെ ശബ്ദവും ഭാവവുമെന്ന് മോഹനന്‍ പറഞ്ഞു. ഇത് വലിയ തെരഞ്ഞടുപ്പ് അഴിമതിയാണ്. അഞ്ച് കോടിയാണ് കോഴ ചോദിക്കുന്നത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 20 കോടി ചെലവിട്ടെന്നാണ് സ്ട്രിങ് ഓപ്പറേഷനില്‍ പറയുന്നത്. രണ്ട് കോടി കോണ്‍ഗ്രസ് നേതൃത്വം നല്‍കിയെന്നും തന്നത് പണമായാണെന്നും പറയുന്നുണ്ട്. എന്നാല്‍ തെരഞ്ഞടുപ്പ് കമ്മീഷന് മുന്നില്‍ കൊടുത്ത കണക്ക് 55 ലക്ഷമാണ് ചെലവായത് എന്നാണ്. ഇതുതന്നെ വലിയ അഴിമതിയാണെന്ന് പി മോഹനന്‍ പറഞ്ഞു.
Post Your Comments