Latest NewsIndia

കുപ്പിവെള്ളം കുടിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ഇവയൊക്കെ; പുതിയ പഠനറിപ്പോർട്ട് പുറത്ത്

കുപ്പിവെള്ളം കുടിക്കുന്നതിലൂടെ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന് പഠനറിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായുള്ള ജേണലിസം സ്ഥാപനമായ ഓര്‍ബ് മീഡിയ 11 കുടിവെള്ള ബ്രാന്‍ഡുകളിലെ 250 ബോട്ടിലുകളില്‍ നടത്തിയ പരീക്ഷണത്തിൽ നിന്നാണ് ഞെട്ടിക്കുന്ന ഫലം ലഭിച്ചിരിക്കുന്നത്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സര്‍വകലാശാലയുമായി ചേര്‍ന്നായിരുന്നു പരീക്ഷണം. കുപ്പിവെള്ളത്തിലെ 93 ശതമാനവും പ്ലാസ്റ്റിക്കിന്റെ ചെറുതരികള്‍ നിറഞ്ഞതാണെന്നാണ്‌ റിപ്പോർട്ട്. 250 കുപ്പികളില്‍ 93 ശതമാനത്തിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. ഈ 93 ശതമാനം കുപ്പിവെള്ളത്തില്‍ ഓരോ ലിറ്ററിലും ശരാശരി ഒരു മുടിനാരിന്റെ വലുപ്പത്തിലുള്ള പ്ലാസ്റ്റിക്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അര്‍ബുദത്തിനും ബീജത്തിന്റെ അളവ് കുറയ്ക്കാനും കുട്ടികളില്‍ ഓട്ടിസത്തിനും കാരണമായേക്കാവുന്ന വിഷവസ്തുക്കളാണ് മിക്കതിലും അടങ്ങിയിരിക്കുന്നത്. വെള്ളത്തിലുള്ള പ്ലാസ്റ്റിക്കിന്റെ അംശം മൈക്രോസ്‌കോപ് ഉപയോഗിച്ച്‌ നോക്കിയാല്‍ തിളക്കത്തോടെ വേര്‍തിരിച്ച്‌ കാണാനാകും. കേരളത്തിലെ അറുന്നൂറിലേറെ കുപ്പിവെള്ള നിര്‍മാണ യൂണിറ്റുകളില്‍ 142 എണ്ണത്തിന് മാത്രമാണ് ഐഎസ്‌ഐയുടേയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റേയും അനുമതിയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button