Latest NewsNewsInternational

കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് തരികള്‍: അന്വേഷണമാരംഭിച്ചു

ന്യൂയോര്‍ക്ക്: പ്രശസ്തമായ ബ്രാന്‍ഡുകളില്‍ അടക്കം കുപ്പിവെള്ളത്തില്‍ സൂക്ഷ്മമായ പ്ലാസ്റ്റിക് തരികള്‍ അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അന്വേഷണമാരംഭിച്ചു. കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് തരികള്‍ (മൈക്രോ പ്ലാസ്റ്റിക്) അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത് യുഎസ് ആസ്ഥാനമായ മാധ്യമസംഘടന ഓര്‍ബ് മീഡിയ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടിലാണ്.

read also: ഒരുതവണയെങ്കിലും നിങ്ങള്‍ കുപ്പിവെള്ളം ഉപയോഗിച്ചിട്ടുണ്ടോ? എങ്കില്‍ സൂക്ഷിക്കുക

കുടല്‍ഭിത്തികളിലൂടെ ഈ പ്ലാസ്റ്റിക് അംശം ആഗിരണം ചെയ്യപ്പെടുമെന്നും ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്നും സംശയമുയര്‍ന്നിരുന്നു. ഡബ്ല്യുഎച്ച്ഒ ഈ സാഹചര്യത്തിലാണ് ഇടപെടുന്നതെന്നു ബിബിസി റിപ്പോര്‍ട്ട് ചെയ്തു. കുപ്പിവെള്ളം പരിശോധിച്ചത് ഓര്‍ബ് മീഡിയ ചുമതലപ്പെടുത്തിയ ഫ്‌ലോറിഡ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി ഓഫ് ന്യൂയോര്‍ക്കിലെ ഗവേഷകരാണ്.

ഇന്ത്യയടക്കം ഒന്‍പതു രാജ്യങ്ങളില്‍നിന്നു ശേഖരിച്ച 11 ബ്രാന്‍ഡുകളുടെ 250 കുപ്പി വെള്ളം പരിശോധനയ്ക്കു വിധേയമാക്കി. ഇതില്‍ 90 ശതമാനത്തിലും പ്ലാസ്റ്റിക് കണികകള്‍ കണ്ടെത്തി. ശരാശരി 325 കണികകള്‍ ഓരോ ലീറ്റര്‍ വെള്ളത്തിലും കണ്ടെത്തിയെന്നാണു റിപ്പോര്‍ട്ട്. ചില കുപ്പികളില്‍ ഇത് 10,000 വരെ വളരെ ഉയര്‍ന്ന അളവിലും കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button