ചേർത്തല: സംസ്ഥാനത്ത് വീണ്ടും എടിഎം കൗണ്ടറിൽ മോഷണ ശ്രമം . വടക്കേ അങ്ങാടി കവലയിലുള്ള ഫെഡറൽ ബാങ്ക് എടിഎം കൗണ്ടറിൽ മോഷണശ്രമം. കഴിഞ്ഞദിവസം പുലർച്ചെ 2.30 ഓടെയാണ് മോഷണ ശ്രമം നടന്നത്. കാറിലെത്തിയ മുഖംമൂടി ധരിച്ചെത്തിയയാൾ കൗണ്ടറിലെ കാമറകളിൽ കറുത്ത പെയിന്റ് സ്പ്രേ ചെയ്തായിരുന്നു മോഷണശ്രമം.
എടിഎം കൗണ്ടറിലെ സംഭവത്തിനു ശേഷവും കൗണ്ടറിൽ നിന്നും പലരും പണം പിൻവലിച്ചിട്ടുള്ളതിനാൽ കവർച്ചയ്ക്കെത്തിയയാളുടെ വിരലടയാളം കണ്ടെത്താനായിട്ടില്ല. സംഭവസമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ചേർത്തല സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെ പോലീസ് ചോദ്യം ചെയ്തു. അതെ സമയം പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് ബാങ്ക് അധികൃതരും പറഞ്ഞു. ബാങ്ക് അധികൃതരുടെ പരാതിയെ തുടർന്ന് പോലീസും ശാസ്ത്രീയ പരിശോധനാ വിദഗ്ദരുമെത്തി തെളിവുകൾ ശേഖരിച്ചു.
Post Your Comments