KeralaLatest NewsIndia

തിരുവനന്തപുരത്ത് ആരെന്ന് വ്യക്തമാക്കി ഏറ്റവും പുതിയ സർവേ

കോഴിക്കോടും മാവേലിക്കരയിലും കടുത്ത മത്സരമെന്നും മലപ്പുറത്ത് ലീഗും പാലക്കാട് എല്‍ഡിഎഫും ജയിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ തിരുവനന്തപുരത്തു എൻഡിഎയ്ക്ക് നേരിയ ഭൂരിപക്ഷമെന്നു മനോരമ സർവേ. തിരുവനന്തപുരത്തു എൻഡിഎയ്ക്ക് 36 % വോട്ടുകൾ ലഭിക്കുമെന്നും യു ഡി എഫിന് 35 %ലഭിക്കുമെന്നും എന്നാൽ എൽഡിഎഫിന് 25 %ത്തിൽ ഒതുങ്ങേണ്ടി വരുമെന്നുമാണ് മനോരമ-കാര്‍വി സര്‍വേയുടെ രണ്ടാം ദിനത്തിലെ പ്രവചനം. വ്യക്തമാക്കുന്നത്. കോഴിക്കോടും മാവേലിക്കരയിലും കടുത്ത മത്സരമെന്നും മലപ്പുറത്ത് ലീഗും പാലക്കാട് എല്‍ഡിഎഫും ജയിക്കുമെന്നും പ്രവചിച്ചിട്ടുണ്ട്.

കേരളത്തിലെ പത്തുമണ്ഡലങ്ങളിലെ ഫലങ്ങള്‍ അക്ഷരമാലാ ക്രമത്തില്‍ ഇന്നലെ പ്രവചിച്ചിരുന്നു.ഇതില്‍ എല്‍ഡിഎഫിന് മൂന്നും യുഡിഎഫിന് ഏഴും സീറ്റുകളിലാണ് ജയസാധ്യത പ്രവചിച്ചിരുന്നത്.കോഴിക്കോടും മാവേലിക്കരയിലും കടുത്ത മത്സരമാണെന്നും തൃശൂരില്‍ യുഡിഎഫിന് നേരിയ മുന്‍തൂക്കമാണെന്നും ഉള്ള പ്രവചനമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button