കോഴിക്കോട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സമിതിക്ക് നേതൃത്വം നല്‍കാനമുള്ള നേതാക്കളെ തീരുമാനിച്ചു. കോഴിക്കോട്ട് ചേര്‍ന്ന യു.ഡി.എഫ്. നേതൃയോഗത്തിലയിരുന്നു തീരുമാനം. കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും മുസ്ലിം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങളേയുമാണ് മണ്ഡലത്തിന്റെ നേതൃത്വത്തിലേയ്ക്ക് തിരഞ്ഞെടുത്തത്.
മുല്ലപ്പള്ളി രാമചന്ദ്രനാണ് തെരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാന്‍. സാദിഖലി ശിഹാബ് തങ്ങള്‍ ജനറല്‍ കണ്‍വീനറാണ്. കൂടാതെ ഡി.സി.സി. പ്രസിഡന്റുമാരായ ടി. സിദ്ദിഖ്, വി.വി. പ്രകാശ്, ഐ.സി. ബാലകൃഷ്ണന്‍ എന്നിവരാണ് കണ്‍വീനര്‍മാര്‍. കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യനാണ് മുക്കത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ചുമതല. കെ.പി.സി.സി. സെക്രട്ടറിമാരായ കെ.പി. അബ്ദുള്‍മജീദും വി.എ. കരീമും എന്‍. സുബ്രഹ്മണ്യന്റെ സഹായകള്‍. മാധ്യമ കമ്മിറ്റി കണ്‍വീനറായി കെ.പി.സി.സി. ജനറല്‍സെക്രട്ടറി കെ.പി. അനില്‍കുമാറിനെതെരഞ്ഞെടുത്തു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി. ജനറല്‍സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, മുകുള്‍വാസ്‌നിക്, കെ.സി. വേണുഗോപാല്‍ എന്നിവര്‍ ഓരോ ദിവസവും മണ്ഡലത്തിലെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനം അവലോകനം ചെയ്യും. അതേസമയം സമീപമുള്ള മറ്റ് മണ്ഡലങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചുമതലവഹിക്കുന്ന നേതാക്കള്‍ വയനാട്ടില്‍ വരാന്‍ പാടില്ല.അടിയന്തര സാഹചര്യത്തില്‍ ആര്‍ക്കെങ്കിലും വരേണ്ടിവന്നാല്‍ അതിന് കെ.പി.സി.സി.യുടെ മുന്‍കൂര്‍ അനുമതി വേണം.
Post Your Comments