Latest NewsInternational

തന്റെ സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യണമെന്ന ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ച യുവതിയ്ക്ക് നേരെ ക്രൂര പീഡനം

സുഹൃത്തുക്കളുടെ മുന്നിലിട്ട് വസ്ത്രങ്ങള്‍ കീറി വിവസ്ത്രയാക്കി : പുറംലോകം അറിഞ്ഞത് ഇങ്ങനെ

ലാഹോര്‍: തന്റെ സുഹൃത്തുക്കളുടെ മുന്നില്‍ നൃത്തം ചെയ്യണമെന്ന ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ച യുവതിയ്ക്ക് നേരെ ക്രൂര പീഡനം. ഭാര്യയെ ക്രൂരമായി മര്‍ദ്ദിക്കുകയും ഭാര്യയുടെ തല മൊട്ടയടിക്കുകയും ചെയ്തു.പാകിസ്ഥാന്‍ വനിതയായ അസ്മ അസീസാണ് ഭര്‍ത്താവ് മിയാന്‍ ഫൈസല്‍ തന്നെ മര്‍ദ്ദിച്ചവശനാക്കിയ ശേഷം തല മൊട്ടയടിച്ചെന്ന പരാതിയുമായി രംഗത്തെത്തിയത്. ജോലിക്കാരുടെ സഹായത്തോടെയാണ് മിയാന്‍ ഭാര്യയുടെ തല മൊട്ടയടിച്ചത്.

ജോലിക്കാരുടെ മുന്നില്‍ വച്ച് എന്റെ വസ്ത്രം വലിച്ചൂരി. ഭര്‍ത്താവ് മുടി വടിക്കുകയും കത്തിച്ചു കളയുകയും ചെയ്തു. വിവസ്ത്രയാക്കി ഫാനില്‍ കെട്ടിതൂക്കി.

സമൂഹമാധ്യമങ്ങളിലൂടെ അസ്മ പുറത്തുവിട്ട വീഡിയോയിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.

മാര്‍ച്ച് 26നാണ് തനിക്ക് നേരിട്ട പീഡനങ്ങളെ കുറിച്ചുള്ള വീഡിയോ അസ്മ പുറത്തു വിടുന്നത്. ലാഹോറിലെ അപ്മാര്‍ക്കറ്റ് ഹൗസിങ് അതോരിറ്റിയിലാണ് ദമ്പതികള്‍ താമസിക്കുന്നത്. സംഭവ ദിവസം മിയാന്റെ സുഹൃത്തുക്കള്‍ വീട്ടില്‍ എത്തുകയും അവരുടെ മുന്നില്‍ നൃത്തം ചെയ്യാന്‍ അസ്മയോട് ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ഫൈസലിന്റെ ആവശ്യം അസ്മ നിരസിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button