ന്യൂഡല്‍ഹി: സമൂഹ മാധ്യമങ്ങളുടെ പ്രാധാന്യമേറിയതോടെ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ വേഗതയും കൂടിയിരിക്കുകയാണ്. എന്നാല്‍ അവ എത്രമാത്രം സത്യസന്ധതയുള്ളവയാണെന്ന് നാം നോക്കാറില്ല. വാട്‌സാപ് വഴി പ്രചരിക്കുന്ന വാര്‍ത്തകളിലെ വിവരം ശരിയാണോ എന്നു പരിശോധിക്കാന്‍ പുതിയ സംവിധാനം ഒരുങ്ങിയിരിക്കുന്നു.
നിങ്ങള്‍ക്ക് വാട്‌സാപില്‍ വന്ന വാര്‍ത്ത ശരിയാണോ എന്നു ഉറപ്പാക്കാന്‍ 9643000888 എന്ന നമ്പറിലേക്കു സന്ദേശം ഫോര്‍വേഡ് ചെയ്യാം. പരിശോധനകള്‍ക്കു ശേഷം നിജസ്ഥിതി തിരികെ ലഭിക്കും. വാട്‌സാപ് ഏര്‍പ്പെടുത്തിയ ചെക്‌പോയിന്റ് സംവിധാനമാണ് ഇത്.മലയാളം, ഇംഗ്ലിഷ്, ഹിന്ദി, തെലുങ്ക്, ബംഗാളി ഭാഷകളിലെ സന്ദേശങ്ങള്‍ ഇത്തരത്തില്‍ പരിശോധിക്കപ്പെടും. ചിത്രങ്ങള്‍, വിഡിയോ ലിങ്കുകള്‍ തുടങ്ങിയവയും ചെക്‌പോയിന്റ് വിലയിരുത്തും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കാവുന്ന വ്യാജസന്ദേശങ്ങള്‍ ചെറുക്കുകയാണു വാട്‌സാപ്പിന്റെ ഈ നീക്കത്തിനു പിന്നിലെന്നു കരുതപ്പെടുന്നു.വാട്‌സാപ്പും പ്രോട്ടോ എന്ന സ്റ്റാര്‍ട്ടപ്പും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ സംവിധാനമാണിത്.
Post Your Comments