
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള സിപിഎമ്മിന്റെ പ്രചാരണ പരസ്യത്തിൽനിന്ന് മുതിര്‍ന്ന നേതാവ് വിഎസ് അച്യുതാനന്ദൻ പുറത്തായി. ഇപ്പോഴത്തെ പരസ്യബോര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എന്നിവരാണുള്ളത്.
2016 നിയമസഭ തെരഞ്ഞെടുപ്പിന് പരസ്യം തയ്യാറാക്കിയ കമ്പനി തന്നെയാണ് ഇത്തവണയും പരസ്യമിറക്കിയത്. അന്ന് പോസ്റ്ററിൽ പിണറായിക്കും കോടിയേരിക്കുമൊപ്പം വിഎസും ഉണ്ടായിരുന്നു.പരസ്യത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും പ്രചാരണ യോഗങ്ങളില്‍ നിന്ന് വിഎസിനെ ഒഴിവാക്കിയിട്ടില്ല.
അന്ന് വിഎസിന്റെ ചിത്രം മറ്റുള്ളവരെക്കാള്‍ വലുപ്പത്തില്‍ നല്കിയ പരസ്യത്തില്‍ ‘എല്‍ഡിഎഫ് വരും എല്ലാം ശരിയാകും’ എന്നായിരുന്നു ടാഗ്ലൈന്. പിണറായിയും കോടിയേരിയും മാത്രമുള്ള ഇത്തവണത്തെ പരസ്യത്തില്‍ ‘വര്‍ഗീയത വീഴും, വികസനം വാഴും; ഇത് കേരളമാണ് എന്നാണ് മുദ്രാവാക്യം.
Post Your Comments