ന്യൂയോര്‍ക്ക്: പുതിയ മാറ്റത്തിനൊരുങ്ങി ഇന്‍സ്റ്റഗ്രാം. ഫേസ്ബുക്ക് നിയന്ത്രണത്തിലുള്ള ഇന്‍സ്റ്റഗ്രാം റീബ്രാന്‍ഡ്‍ ചെയ്‍ത്‍ ഫേസ്‍ബുക്കിന്‍റെ പേര് കൂടി ഉൾപ്പെടുത്തി “ഇന്‍സ്റ്റഗ്രാം ഫ്രം ഫേസ്‍ബുക്ക്” എന്നാക്കുമെന്നാണ് റിപ്പോർട്ട്. റിവേഴ്‍സ്‍ എന്‍ജിനീയര്‍ ജെയ്‍ന്‍ മാന്‍ചുന്‍ വോങ് ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ഒരു ആപ്ലിക്കേഷന്‍ പൂര്‍ണമായും അഴിച്ചുപണിയുകയും അതിന്‍റെ പ്രവര്‍ത്തനം മനസിലാക്കുകയും ചെയ്യുന്ന ജോലിയെ ആണ് റിവേഴ്‍സ്‍ എന്‍ജിനിയറിങ് എന്ന് പറയുന്നത്.
നേരത്തെ ഫേസ്‍ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്‍ ഫേസ്‍ബുക്ക് ഉടമസ്ഥതയിലുള്ള മുഴുവന്‍ കമ്മ്യൂണിക്കേഷന്‍ ആപ്ലിക്കേഷനുകളും ഒരുകുടക്കീഴീല്‍ ആക്കാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന്‍റെ ഭാഗമായി ഇന്‍സ്റ്റഗ്രാം – ഫേസ്‍ബുക്ക് – വാട്ട്‍സാപ്പ് എന്നിവയ്ക്ക് ഒരു പ്ലാറ്റ്‍ഫോം തയാറാക്കാന്‍ ആണ് കമ്പനി ശ്രമിക്കുന്നത്. ഇതിലൂടെ 206 കോടി ആളുകള്‍ പരസ്‍പരം കണക്റ്റ് ചെയ്യപ്പെടും എന്നാണ് കരുതുന്നത്. ഇത് സംബന്ധിച്ച് വലിയ വാര്‍ത്തകള്‍ വന്നുവെങ്കിലും ഫേസ്ബുക്കോ ഇന്‍സ്റ്റഗ്രാമും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Post Your Comments