ന്യൂഡല്‍ഹി :കഴിഞ്ഞ ദിവസം പുറത്തിറക്കിയ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ അതൃപ്തി പ്രകടിപ്പിച്ച് സോണിയാ ഗാന്ധി. എന്നാല്‍ അതൃപ്തിയ്ക്കുള്ള കാര്യമാണ് ഏറെ രസകരം. കോണ്‍ഗ്രസ് പ്രകടനപത്രികയുടെ പുറംചട്ടയാണ് അതൃപ്തിയ്ക്ക് കാരണമായത്. പ്രകടന പത്രികയുടെ പുറംചട്ടയില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം ചെറുതായി പോയതാണ് അതൃപ്തിയ്ക്ക് കാരണം. പ്രകടന പത്രികയില്‍ വലിയ ചിത്രവും കൈപ്പത്തിയുമായിരുന്നു വേണ്ടിയിരുന്നതെന്ന് സോണിയ അഭിപ്രായപ്പെട്ടുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
പ്രകടന പത്രിക പുറത്തിറങ്ങുന്നതിന് മുമ്പ് തന്റെ കാഴ്ചപ്പാട് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും പ്രകടന പത്രിക തയ്യാറാക്കിയ സമിതിയുടെ കണ്‍വീണറുമായ രാജീവ് ഗൗഡയെ സോണിയ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, പ്രകടന പത്രികയുടെ പുറംചട്ട തയ്യാറാക്കിയതില്‍ സോണിയ്ക്ക് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല രംഗത്തെത്തി.
Post Your Comments