വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ മത്സരിക്കുന്ന യുഡിഎഫ് ,സിപിഐ സ്ഥാനാർ ത്ഥികളെ പരിഹസിച്ച് എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി. വയനാട് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മത്സരിക്കുന്നത് പ്രതിപക്ഷ നേതാവാകാനാണ്. ഒപ്പം മണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി ദുർബലനാണെന്നും തുഷാർ പരിഹസിച്ചു.
മുസ്ലിം വോട്ടുകളുടെ ഏകീകരണം പ്രതീക്ഷിച്ചാണ് രാഹുല്‍ അമേഠിയില്‍ നിന്നും വയനാട്ടിലെത്തുന്നതെന്ന് വയനാട്ടിലെത്തുന്നതെന്നും തുഷാർ പറഞ്ഞു. വികസനം മുന്നോട്ട് വെക്കുന്ന എന്‍.ഡി.എയെ ജനങ്ങള്‍ വയനാട്ടിൽ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയും അമിത് ഷായും ഉള്‍പ്പെടെയുള്ളവര്‍ പ്രചരണത്തിനായി മണ്ഡലത്തിലെത്തുന്ന കാര്യം രണ്ട് ദിവസത്തിനുള്ളില്‍ അറിയാമെന്നും തുഷാർ പറഞ്ഞു.
Post Your Comments