
തിരുവനന്തപുരം: തിരുവനന്തപുരം പത്മനാഭ സ്വാമി ക്ഷേത്രം പാത്രകുളം സര്‍ക്കാര്‍ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തലസ്ഥാനത്ത് വെള്ളപൊക്കം ഒഴിവാക്കാന്‍ ഏറെ സഹായിച്ചിരുന്ന കുളമായിരുന്നു ഇത്. എന്നാല്‍ പിന്നീടിത് കാലക്രമേണ സ്വകാര്യ വ്യക്തികള്‍ മണ്ണിട്ട് നികത്തി കൈയ്യേറുകയായിരുന്നു. ഒരേക്കര്‍ വരുന്ന കുളം സ്വകാര്യ വ്യക്തികള്‍ കയ്യേറി വച്ചിരിക്കുകയായിരുന്നു.
Post Your Comments