ന്യൂദല്‍ഹി: ബിജെപിയുടെ പ്രചാരണപരിപാടിയായ ‘മേം ഭീ ചൗക്കിദാര്‍’ സംപ്രേഷണം ചെയ്തതിനു ദൂരദര്‍ശനോടു തെരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയായിരുന്നു ‘മേം ഭീ ചൗക്കിദാര്‍’ . മാര്‍ച്ച് 31-നു നടന്ന ഒരുമണിക്കൂര്‍ നീണ്ട പൊതുപരിപാടിയാണ് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്തത്. ഇതിനെതിരേ കോണ്‍ഗ്രസ് കമ്മിഷനു പരാതി നല്‍കിയിരുന്നു.
അതിനിടെ നമോ ടിവിക്ക് കേന്ദ്രസര്‍ക്കാരുമായി ബന്ധമില്ലെന്നു വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം കമ്മിഷനെ അറിയിച്ചു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നശേഷം നമോ ടിവി ആരംഭിച്ചതിനെതിരേ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും കമ്മിഷനെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രക്ഷേപണ മന്ത്രാലയത്തോട് വിശദീകരണം ആവശ്യപ്പെട്ടത്.
Post Your Comments