തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലമതിയ്ക്കുന്ന ഭൂമി തിരിച്ചെടുക്കും . മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം.
പദ്മനാഭസ്വാമിക്ഷേത്രത്തിന് മുന്‍വശത്ത് സര്‍ക്കാര്‍ഭൂമിയായ പാത്രക്കുളം (തീര്‍ത്ഥപാദമണ്ഡപം) തിരിച്ചുപിടിക്കാനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ഏറ്റെടുക്കുന്ന ഭൂമിയുടെ കാര്യത്തില്‍ തുടര്‍നടപടികള്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് സര്‍ക്കാരും രാജകുടുംബവും തമ്മില്‍ സുപ്രീംകോടതിയില്‍ തുടര്‍ന്നുവരുന്ന കേസിന്റെ വിധിക്ക് ശേഷം തീരുമാനിക്കും.
കോടികള്‍ വിലമതിക്കുന്ന ഭൂമി 1976 മുതല്‍ വിദ്യാധിരാജ ട്രസ്റ്റ് കൈവശം വച്ചിരിക്കുകയാണ്. പദ്മനാഭസ്വാമി ക്ഷേത്രാവശ്യങ്ങള്‍ക്കായി ഉപയോഗിച്ചുവന്നിരുന്ന പാത്രക്കുളം ട്രസ്റ്റ് കൈവശപ്പെടുത്തിയ ശേഷം നികത്തിയാണ് ഇന്നുള്ള തീര്‍ത്ഥപാദമണ്ഡപം സ്ഥാപിച്ചത്. പാത്രക്കുളം മണ്ണിട്ട് മൂടുകയും നീരൊഴുക്ക് തടസപ്പെടുത്തുകയും ചെയ്തതുള്‍പ്പെടെ ഭൂമിപതിവ് ചട്ടത്തിലെ വ്യവസ്ഥകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍നടപടി.
കടപ്പാട് കേരള കൗമുദി
Post Your Comments