ജിദ്ദ: വ്യോമയാന രംഗം അടക്കിവാഴാന്‍ സൗദി അറേബ്യ. ഇപ്പോള്‍ വ്യോമയാന രംഗത്ത് പുതുചരിത്രം കുറിച്ചിരിക്കുകയാണ് ഈ രാജ്യം. ഹോക് ജെറ്റ് വിമാനം പുറത്തിറക്കിയാണ് സൗദി വ്യോമയാന രംഗത്ത് പുതു ചരിത്രം കുറിച്ചത്. സൗദിയിലെ ആദ്യ ഹോക് ജെറ്റ് പരിശീലന വിമാനം 70 ശതമാനത്തിലേറെ തദ്ദേശീയമായി വികസിപ്പിച്ചെടുത്തതാണ്.
കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ് ഹോക് ജെറ്റ് വിമാനം ഇന്നലെ രാജ്യത്തിന് സമര്‍പ്പിച്ചത്. കിഴക്കന്‍ പ്രവിശ്യയില്‍ ദഹ്റാന്‍ കിംഗ് അബ്ദുള്‍ അസീസ് എയര്‍ബെയ്‌സില്‍ നടന്ന ചടങ്ങിലാണ് ഹോക് ജെറ്റ് വിമാനം രാജ്യത്തിന് സമര്‍പ്പിച്ചത്.
ആഗോള വിദഗ്ധര്‍ക്ക് കീഴില്‍ പരിശീലനം ലഭിച്ച സ്വദേശി യുവാക്കളുടെ നേതൃത്വത്തില്‍ ഇതിനകം 22 ഹോക് എയര്‍ ക്രാഫ്റ്റുകള്‍ വികസിപ്പിച്ചിട്ടുണ്ട്.
Post Your Comments