ഡല്‍ഹി: വിമാനയാത്രക്കായി വിമാനത്താവളത്തില്‍ നേരത്തേ എത്തേണ്ടി വരും എന്നാല്‍ മണിക്കൂറുകള്‍ നേരത്തേ എത്തിയിട്ടും വിമാനം വൈകും എന്നു കേള്‍ക്കുമ്പോള്‍ യാത്രക്കാര്‍ക്ക് ദേഷ്യം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം എയര്‍ ഇന്തയയുടെ യാത്രാ വിമാനം വൈകിയപ്പോള്‍ യാത്രക്കാരുടെ പ്രതികരണം മറിച്ചായിരുന്നു. അതിന് വ്യക്തമായ കാരണവുമുണ്ട്.
മാര്‍ച്ച് 13ന് പുലര്‍ച്ചെ എയര്‍ ഇന്ത്യയുടെ ഡല്‍ഹി-മുംബൈ വിമാനം ആണ് വൈകിയത്. വയോധികയായ ഒരു യാത്രക്കാരി തന്റെ പാസ്പോര്‍ട്ട് സൂക്ഷിച്ചിരുന്ന ബാഗ് സുരക്ഷാ പരിശോധനയ്ക്കടെ മറന്നു വച്ചു. എന്നാല്‍ വിമാനം പറന്നുയരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് യാത്രക്കാരിക്ക് ഇക്കാര്യം ഓര്‍മ വന്നത്. വിമാനത്തിലെ ജീവനക്കാരെ വിവരം അറിയിച്ചപ്പോള്‍ അവര്‍ അതിനു വേണ്ടിയുള്ള തിരച്ചിലും ആരംഭിച്ചു. ഒടുവില്‍ ബാഗ് കണ്ടെത്തി യാത്രക്കാരിക്കു നല്‍കുകയും ചെയ്തു. ഇക്കാരണം കൊണ്ടാണ് വിമാനം പുറപ്പെടാന്‍ വൈകിയത്.
അതേസമയം യാത്രക്കാരിയുടെ ബാഗ് കണ്ടെത്തിക്കൊടുക്കാന്‍ നല്ല മനസ്സു കാണിച്ച വിമാനജീവനക്കാരെ അഭിനന്ദിച്ച് നിരവധിയാളുകളാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ വീര്‍ സാഘ്വിയും ഈ സംഭവത്തില്‍ എയര്‍ ഇന്ത്യയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്.
On a @airindiain flight.Ready to take off but an elderly passenger just realised she forgot her passport bag at security. Annoying to wait but heartwarming to see the staff run back to look all over for it.
They found it.
An airline with a heart.
Could have been your mom or mine
— vir sanghvi (@virsanghvi) March 31, 2019
goes vir
Post Your Comments