പാലക്കാട്: മാധ്യമങ്ങളും യുഡിഎഫും ഇടതുപക്ഷത്തെ ബോധപൂര്‍വ്വം അപകീര്‍ത്തിപെടുത്താന്‍ ശ്രമിക്കുകയാണെന്ന് പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥനാര്‍ഥി എംബി രാജേഷ്.പാലക്കാട് പ്രസ് ക്ലബില്‍ നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു എംബി രാജേഷ്
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും മാധ്യമങ്ങള്‍ ഇടതുപക്ഷത്തിനെതിരെ പ്രവര്‍ത്തിക്കാറുണ്ട്. ഇത്തവണ യുഡിഎഫും, മാധ്യമങ്ങളും ഇടതുപക്ഷത്തെ അപകീര്‍ത്തിപെടുത്താനാണ് ശ്രമിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനറുടെ വാക്കുകള്‍ വളച്ചൊടിച്ചതും ചെറുപ്പുള്ളശ്ശേരി പാര്‍ട്ടി ഓഫീസിലെ പീഡന വാര്‍ത്തയും ഇതിന് തെളിവാണെന്ന് അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥനാര്‍ഥിത്വം രാഷ്ട്രീയ മണ്ടത്തരമാണെന്നും കഞ്ചിക്കോട് കോച്ച് ഫാക്ടറിയാണ് നടപ്പിലാക്കാന്‍ കഴിയാതെപോയ പദ്ധതിയെന്നും ഇടതുപക്ഷത്തിന് സ്വാധീനമുള്ള സര്‍ക്കാര്‍ വന്നാല്‍ കോച്ച് ഫാക്ടറി നടപ്പിലാകുമെന്നും രാജേഷ് പറഞ്ഞു.
Post Your Comments