പത്തനംതിട്ട: പത്തനംതിട്ടയില്‍ല എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനിരിക്കെ തനിക്കെതിരെ കൂടുകതല്‍ കേസുകളുണ്ടെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് കെ. സുരേന്ദ്രന്‍. ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ 242 പുതിയ കേസ്സുകള്‍ കൂടി എടുത്തിരിക്കുന്നു എന്ന് സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. ഇപ്പോള്‍ തെരഞ്ഞെടുപ്പു പ്രചാരണം അട്ടിമറിക്കാന്‍ 242 പുതിയ കേസ്സുകള്‍ കൂടി എടുത്തിരിക്കുന്നു. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ തനിക്ക് ഇതുവരെ സമന്‍സ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ല. അതിജീവിക്കും നമ്മളിതിനെയും. നമുക്കു തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണില്‍…..
https://www.facebook.com/KSurendranOfficial/posts/2191704627580828?__xts__[0]=68.ARCkuo9C_qFvS2Dk1nINdfY0ThofqUrhsS2s3Y2XxDwmAz-Tu976iSp-M8Mxk-oS9zHXXwxuOTSl1_7r7c6cxzOT27crsH4r_kaY4JU8OPLC5B5cU4MyMre6Op1gGoIxg78Ndb-2nBVs8klplGGcyZ8Ho65qxRsS979uLcnbJ62UBMLzkYaGqL8TAog_5x81fl_NikMOx-2Rujgg69UqA5sbIp1L_fr75tIbYwj5we-Gjaf9SAl0UfJ9YSWE8F3oKDUNT1eD6V0zy1Xlh7nSCrJZQrZ_mNWXT0Sobtv2CnNZWXuAXo02zsyJVEbWW0y_F4_d6E1v5CKdL7Pf8dm6dQ&__tn__=-R
തനിക്കെതിരെ ഇരുപത് കേസുകള്‍ ഉണ്ടെന്നാണ് സുരേന്ദ്രന്‍ നാമനിര്‍ദ്ദേശ പത്രികയോടൊപ്പം സമര്‍പ്പിച്ച സ്ത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നത്. ശബരിമല വിഷയവുമായി ബന്ധപ്പെട്ടതായിരുന്നു കൂടുതല്‍ കേസുകള്‍. ഇതില്‍ ഭൂരിപക്ഷം കേസിനും ജാമ്യം ലഭിച്ചതായും അദ്ദേഹം അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ 29ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തില്‍ സുരേന്ദ്രനെതിരെ 243 കേസുകള്‍ ഉണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പഴയ നാമനിര്‍ദ്ദേശ പത്രിക തള്ളി പോകാനുള്ള സാധ്യത കണക്കിലെടുത്താണ്
രണ്ടാമത് പത്രിക സമര്‍പ്പിക്കാന്‍ ബിജെപി ആലോചിക്കുന്നത്. നാളെ തന്നെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
അതേസമയം സര്‍ക്കാരിന്റേത് പ്രതികാര ബുദ്ധിയോടുകൂടിയുള്ള നീക്കമാണെന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച സമയത്ത് ഇത്തരത്തിലൊരു നടപടി എന്നാണ് ബിജെപിയുടെ ആരോപണം. തിരുവനന്തപുരത്ത് ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് ഒരുമണിക്കൂറിനുള്ളില്‍ കാസര്‍കോട് ഉപ്പള ഉള്‍പ്പെടെയുള്ള പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബിജെപി ആരോപിച്ചു. സുരേന്ദ്രനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാതിരിക്കാനുള്ള നീക്കമാണിതെന്നും ബിജെപി ആരോപിച്ചു.
എന്നാല്‍ പുതിയ കേസുകളില്‍ ഒന്നില്‍ പോലും തനിക്ക് വാറന്റോ നോട്ടീസോ കിട്ടിയിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
Post Your Comments