ഇടുക്കി: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിംഗ് ശതമാനം രേഖപ്പെടുത്തിയ 10 പോളിംഗ് സ്റ്റേഷനുകളില്‍ ഇക്കുറി പോളിംഗ് ശതമാന ഉയര്‍ത്തുന്നതിന് വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നു. പോളിംഗ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ട കോളനികള്‍, ആദിവാസി മേഖലകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലും ജനങ്ങളെ വോട്ട് ചെയ്ത് പരിശീലിപ്പിക്കുന്നതിനുള്ള നടപടിയാണ് ആദ്യഘട്ടത്തില്‍ നടപ്പാക്കുന്നത്. ജില്ലയിലെ അഞ്ച് താലൂക്കുകളിലും വോട്ടുവണ്ടിയുടെ പര്യടനവും പ്രചാരണവും ഉറപ്പുവരുത്തും. ഒരു ദിവസം മൂന്നില്‍ കുറയാത്ത പ്രധാന സ്ഥലങ്ങളില്‍ വോട്ടു ചെയ്യുന്നതിന് പരിശീലനം നല്‍കി സമ്മതിദായകരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കും. ബൈക്ക്‌റാലി, സൈക്കിള്‍ റാലി, മാജികഷോ, ഉള്‍പ്പെടെയുള്ള വ്യത്യസ്ത കലാപരിപാടികള്‍ ജനങ്ങളെ ആകര്‍ഷിക്കുന്നതിന് ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ഈ ദിവസങ്ങളില്‍ പ്രധാന ടൗണുകളില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന വിധത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കും. താലൂക്ക് സ്വീപ് ടീമിനായിരിക്കും ചുമതല. മാജിക് ഷോ, ബാന്‍ഡ്‌മേളം, ചെണ്ടമേളം, ജീവനക്കാരുടെ ഗാനമേള, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെ സ്‌കിറ്റ്, ഫ്‌ളാഷ് മോബ് എന്നിവയും ഉണ്ടാകും.
Post Your Comments