Latest NewsKeralaIndia

ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ മക്കള്‍ക്ക് ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു

32കാരിയാണ് നാലും മൂന്നും വയസുള്ള കുട്ടികളെ ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

രാജപുരം: മദ്യപിച്ചെന്നുന്ന ഭർത്താവിന്റെ പീഡനം സഹിക്കാതെ രണ്ടു മക്കളെ ഇന്‍സുലിന്‍ കുത്തിവെച്ച്‌ കൊല്ലാന്‍ ശ്രമിച്ച ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഇൻസുലിൻ സ്വയം കുത്തിവെച്ചും അമിതമായി ഉറക്കഗുളിക കഴിച്ചും ആണ് യുവതി ആത്മഹത്യക്ക് ശ്രമിച്ചത്.ഗുരുതരനിലയിലായ യുവതിയെയും മക്കളെയും പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ ചെറുപനത്തടിയിലെ 32കാരിയാണ് നാലും മൂന്നും വയസുള്ള കുട്ടികളെ ഇന്‍സുലിന്‍ കുത്തിവെച്ച ശേഷം ആത്മഹത്യക്ക് ശ്രമിച്ചത്.

ഭര്‍ത്താവിന്റെ നിരന്തര പീഡനത്തിനിരയായ യുവതി ഭര്‍തൃവീട്ടില്‍ നിന്നും മക്കളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. ഇനി താന്‍ ഭര്‍തൃവീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് പറയുകയും ചെയ്തിരുന്നു. ഗുരുതരനിലയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതിയില്‍ നിന്നും പോലീസ് മൊഴിയെടുത്തു. യുവതിയെ മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് നിരന്തരം ക്രൂരമായി പീഡിപ്പിക്കുമായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button