KeralaLatest News

എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് ദയാഭായ്

പയ്യന്നൂർ : തിരുവനന്തപുരത്ത് നടത്തിയ എൻഡോസൾഫാൻ സമരം സർക്കാർ അവസാനിപ്പിച്ചത് ചതിയിലൂടെയെന്ന് പരിസ്ഥിതി പ്രവർത്തക ദയാഭായ്. എല്ലാം ശരിയാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നു. എന്നാൽ അവർ ഇറക്കിയ ഉത്തരവ് എൻഡോസൾഫാൻ ഇരകളോട് നടത്തിയ വൻ ചതിയാണ്. ചികിൽസിക്കാൻ പോലും ആവശ്യമായ ഫണ്ട് നൽകിയില്ലെന്ന് ദയാഭായ് പറഞ്ഞു.

കേരളം സമ്പന്നമാണ് അതുകൊണ്ടാണ് വികലാംഗ പെൻഷൻ 1200 രൂപ നൽകുന്നത്. എന്റെ നാടായ മധ്യപ്രദേശിൽ വികലാംഗ പെൻഷനായി നൽകുന്നത് 200 രൂപയാണ്. എന്നാൽ അവിടെ ഭരണാധികാരികൾക്ക് മനുഷ്യത്വമുണ്ട്. ഇനി ഒറ്റപ്പെട്ട സമരങ്ങൾ നടത്തിയതുകൊണ്ട് കാര്യമില്ല സമരങ്ങളെല്ലാം കൊത്തിണക്കി പ്രക്തിയെ സംരക്ഷിക്കാൻ കഴിയണമെന്ന് അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button