ജയ്പൂര്‍: വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായി സിആര്‍പിഎഫ് ജവാന്‍.തന്റെ വിവാഹത്തിന് സമ്മാനമായി ലഭിക്കുന്ന പണം പുല്‍വാമ രക്തസാക്ഷികള്‍ക്ക് വേണ്ടിയുള്ള ഫണ്ടിലേക്ക് നല്‍കുമെന്ന് സിആര്‍പിഎഫ് ജവാന്‍.
വ്യത്യസ്തമായ വിവാഹക്ഷണക്കത്തുമായ്യെത്തിയിരിക്കുന്നത് സിആര്‍പിഎഫ് സബ് ഇന്‍സ്‌പെക്ടറായ വികാസ് ഖട്ഗാവട് ആണ്.വിവാഹത്തിന് സമ്മാനങ്ങള്‍ വേണ്ട, ലഭിക്കുന്ന പണം പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കായുള്ള ഫണ്ടിലേക്ക് നല്‍കുമെന്നുമാണ് വികാസ് വിവാഹക്ഷണക്കത്തിലൂടെ പറയുന്നത്.
വിവാഹത്തിനെത്തുന്ന അതിഥികള്‍ക്ക് വിവാഹ മണ്ഡപത്തിന് സമീപമുള്ള പെട്ടിയില്‍ പണം നിക്ഷേപിക്കാം. തൊട്ടടുത്ത ദിവസം തന്നെ പണം രക്തസാക്ഷികളായ സൈനികരുടെ കുടുംബത്തിന് വേണ്ടിയുളള ഫണ്ടിലേക്ക് നല്‍കുമെന്ന് വികാസിന്റെ കുടുംബം അറിയിച്ചു. ഈ മാസം 13 ന് ശ്രീനഗറിലാണ് വികാസ് ഖട്ഗാവടിന്റെ വിവാഹം.
Post Your Comments