ഛത്തീസ്ഗഢില്‍ മലവെള്ളപ്പാച്ചിലില്‍ പെട്ട് മലയാളി ജവാന്‍ മരിച്ചു. കൊല്ലം ശൂരനാട് വായനശാല സ്വദേശി സൂരജ് ആര്‍ ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ തുമാല്‍ വാഗു നദിയുടെ കൈവഴിയായ വെന്താവാഗു നദിയിലാണ് അപകടമുണ്ടയത്.
സി.ആര്‍.പി.എഫ് കമാന്‍ഡോ ആണ് മരിച്ച സൂരജ്. കഴിഞ്ഞ ദിവസം രാത്രി നക്‌സല്‍ ബാധിത മേഖലയില്‍ സൈനിക ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി, പുലർച്ചെ മടങ്ങി വരും വഴിയാണ് അപകടമുണ്ടായത്. ഏറെനേരത്തെ തിരച്ചിലിനൊടുവില്‍, വൈകിട്ട് മൂന്ന് മണിയോടെയാണ് സൂരജിന്റെ മൃതദേഹം ലഭിച്ചത്.
Post Your Comments