തിരുവനന്തപുരം: പ്രളയകാലത്ത് ഡാമുകൾ തുറന്നുവിട്ടതിൽ വീഴ്ചയുണ്ടായെന്ന അമിക്ക്യസ് ക്യൂറിയുടെ റിപ്പോർട്ടിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്ത്. അമിക്ക്യസ് ക്യൂറി റിപ്പോർട്ടിലെ പരാമർശങ്ങൾ സർക്കാരിന് തിരിച്ചടിയല്ല. സെൻട്രൽ വാട്ടർ കമ്മീഷൻ സർക്കാർ നടപടികൾ നേരത്തെ തന്നെ ശരിവച്ചതാണ്. അതിനാൽ അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന് യാതൊരു പ്രധാന്യവുമില്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.
പ്രളയകാലത്ത് കേരളത്തിലെ ഡാമുകള്‍ തുറന്നു വിട്ടതില്‍ പാളിച്ചകളുണ്ടായി. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നുമാണ് അമിക്കസ് ക്യൂറി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിലുണ്ടായ മഹാപ്രളയം മനുഷ്യനിര്‍മ്മിതമാണെന്ന ആരോപണത്തിന് ശക്തി നൽകുന്നതായിരുന്നു അമിക്കസ് ക്യൂറി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോർട്ട്.
Post Your Comments