Latest NewsIndia

മോദി സർക്കാരിന്റെ മറ്റൊരു നേട്ടം,രാജ്യത്തെ കല്‍ക്കരി ഉത്പാദനം കഴിഞ്ഞ10 വര്‍ഷത്തേതിലും അധികം

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ കല്‍ക്കരി ഉത്പാദനം 144.5 ടണ്ണാണ് വര്‍ധിച്ചത്.

ന്യൂഡല്‍ഹി: രാജ്യത്തെ കല്‍ക്കരി ഉത്പാദനം നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് കുതിച്ചുയര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷത്തിനിടയില്‍ ഉള്ളതിനെക്കാള്‍ അധികമാണ് അഞ്ച് വര്‍ഷം കൊണ്ട് മോദി സര്‍ക്കാരിന് സാധിച്ചതെന്ന് കോള്‍ ഇന്ത്യയുടെ കണക്കുകള്‍ പറയുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ കല്‍ക്കരി ഉത്പാദനം 144.5 ടണ്ണാണ് വര്‍ധിച്ചത്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ 10 വര്‍ഷം കൊണ്ട് 138.8 ടണ്‍ കല്‍ക്കരി ഉത്പാദനം മാത്രമാണ് കൂടിയത്.

2004-05 വര്‍ഷത്തില്‍ ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ രാജ്യത്തെ മൊത്തം കല്‍ക്കരി ഉത്പാദനം 324 ടണ്‍ ആയിരുന്നു. 2008-09ല്‍ ഇത് 80 ടണ്‍ വര്‍ധിച്ച് 404 ടണ്ണിലെത്തി. രണ്ടാം യുപിഎ സര്‍ക്കാരിന്റെ സമയം അവസാനിക്കുന്ന സമയത്ത് 404ല്‍ നിന്ന് വെറും 58 ടണ്‍ മാത്രമാണ് ഉയര്‍ന്നത്. 10 വര്‍ഷം കൊണ്ട് 138 ടണ്‍ ഉത്പാദനം മാത്രമാണ് ഉയര്‍ത്താന്‍ സാധിച്ചത്. ഉത്പാദിപ്പിക്കുന്നതിന്റെ 90 ശതമാനവും ആഭ്യന്തര വിതരണത്തിനായാണ് ഉപയോഗിക്കുന്നത്.

എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുന്ന സമയത്ത് 462.4 ടണ്‍ കത്കരി രാജ്യത്ത് ഉത്പാദിപ്പിച്ചിരുന്നു. അവിടുന്ന് അഞ്ച് വര്‍ഷം പൂര്‍ത്തിയാകുന്ന അവസരത്തില്‍ 607 ടണ്ണായാണ് ഉത്പാദനം കൂടിയത്.മേഖലയിലെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ സംവിധാനങ്ങളും സാഹചര്യവും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ കൂടിയതാണ് ആഭ്യന്തര ഉത്പാദനത്തില്‍ ഇത്രയധികം വളര്‍ച്ച കൈവരിക്കാന്‍ സഹായിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

റെയില്‍വേ, കല്‍ക്കരി മന്ത്രാലയങ്ങള്‍ സംയുക്തമായി പ്രവര്‍ത്തിക്കുകയും മേഖലക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനും, വിപണനം കൂട്ടാനും ഇത് സഹായകമായി. വന-പ്രകൃതി മന്ത്രാലയങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണവും പല നടപടിക്രമങ്ങളും വേഗത്തിലാകാന്‍ സഹായിച്ചുവെന്നും” റിപ്പോര്‍ട്ടില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button