KeralaLatest News

വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് നിര്‍ദേശം

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണം. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. രാഷ്ട്രീയ നേതാക്കളെ സാമൂഹിക മാധ്യമങ്ങളിലൂടെ പരിഹസിക്കുന്ന പോസ്റ്റുകള്‍ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാലിനെതിരെ അന്വേഷണത്തിന് നിര്‍ദേശിച്ചിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് നല്‍കാനും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശത്തില്‍ പറയുന്നു.

ഷാഹിദാ കമാല്‍ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ രാഷ്ട്രീയ പാര്‍ട്ടികളെയും നേതാക്കളേയും അവഹേളിക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ ഇട്ടുവെന്ന പരാതിയിലാണ് നടപടി. കോഴിക്കോട് സ്വദേശി നൗഷാദ് തെക്കേയിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയ്ക്ക് പരാതി നല്‍കിയത്. ജുഡീഷ്യല്‍ അധികാരമുള്ള വനിത കമ്മീഷന്‍ അംഗമായിരിക്കെ രാഷ്ട്രീയ ചായ്‌വോടെ പെരുമാറരുതെന്ന് വനിത കമ്മീഷന്‍ നിയമത്തില്‍ പറയുന്നുണ്ട്. ഷാഹിദ കമാല്‍ ഈ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button