Latest NewsKerala

ഹൈബി ഈഡന്റെ ആസ്തി വിവരങ്ങള്‍ ഇങ്ങനെ

കൊച്ചി: എറണാകുളം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ ആസ്തി വിവരങ്ങള്‍ പുറത്ത്. ഹൈബിക്കും ഭാര്യക്കും കൂടി 75,38,067 രൂപയുടെ ആസ്തിയുണ്ടെന്ന് വരണാധികാരി അറിയിച്ചു. ഹൈബിക്ക് പരമ്പരാഗതമായി ലഭിച്ച 32 ലക്ഷം രൂപ മൂല്യമുള്ള സ്വത്തുണ്ട്. 15.06 ലക്ഷം രൂപ ഹൈബിയുടെ പേരിലും 3.7 ലക്ഷം രൂപ സൗഖ്യം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലും ബാങ്കിലുണ്ട്. ഭാര്യയുടെ പേരില്‍ 18.01 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപവും 14.03 ലക്ഷം രൂപ മൂല്യമുളള സ്ഥാവര സ്വത്തുമുണ്ട്. ഹൈബിക്ക് 32 ലക്ഷം രൂപയുടെയും ഭാര്യക്ക് 15.50 ലക്ഷം രൂപയുടെയും ജംഗമ സ്വത്തുമുണ്ട്. ഹൈബിക്ക് ബാധ്യതയൊന്നുമില്ല. ഭാര്യയുടെ പേരില്‍ 2 ലക്ഷം രൂപയുടെ വായ്പ എടുത്തിട്ടുണ്ട്. 23,000 രൂപ വില വരുന്ന സ്വര്‍ണം ഹൈബിക്കും 3.9 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം ഭാര്യക്കും 46,000 രൂപയുടെ സ്വര്‍ണം മകള്‍ക്കുമുണ്ട്. ഗതാഗത നിയമം ലംഘിച്ചതിനും സംഘം ചേര്‍ന്ന് സമരം നടത്തിയതിനുമായി ആറ് കേസ് ഹൈബിയുടെ പേരിലുണ്ട്. ഹൈബിയും ഭാര്യയും ചേര്‍ന്നു 25 ലക്ഷം രൂപയുടെ എല്‍ഐസി പോളിസി എടുത്തിട്ടുണ്ട്. 25,000 രൂപ പോസ്റ്റ് ഓഫീസ് നിക്ഷേപവും ഉണ്ട്. 6.26 ലക്ഷം രൂപയുടെ കാറും ഹൈബിക്ക് സ്വന്തമായുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button