ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രിക അപകടകരമാണെന്നും രാജ്യത്തെ വിഭജിക്കുന്നതാണെന്നും ആരോപിച്ച് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി. ‘രാജ്യത്തെ വിഭജിക്കാനുള്ള അജന്‍ഡയാണ് പ്രകടനപത്രികയിലുള്ളത്. രാജ്യദ്രോഹം കുറ്റകരമാക്കുന്ന ഐ.പി.സി 124എ എടുത്തുകളയുമെന്ന് പറയുന്നതിലൂടെ ഭീകരതയെയും ഭീകരരെയും പിന്തുണയ്ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഇതിലൂടെ ഭീകരത ഒരു കുറ്റമേ അല്ലാതാകും. ഒരുവോട്ട് പോലും ഈ പാര്‍ട്ടി അര്‍ഹിക്കുന്നില്ലെന്ന് ജയ്റ്റ്ലി പറയുകയുണ്ടായി. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ കടം എഴുതി തള്ളുമെന്ന വാഗ്ദാനം നടപ്പാക്കിയിട്ടില്ല. ചില പോയിന്റുകള്‍ രാഹുലിന്റെ കൂട്ടുകാരാണ് എഴുതിച്ചേര്‍ത്തതെന്നും അദ്ദേഹം ആരോപിച്ചു.
Post Your Comments