KeralaLatest News

വഴിതെറ്റി കോഴിക്കോടെത്തിയ അമ്മയേയും കുഞ്ഞിനെയും സഹോദരനൊപ്പം തിരിച്ചയച്ചു

കോഴിക്കോട്: അലഹബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം കോഴിക്കോട് വഴി തെറ്റിയെത്തിയ അലഹബാദ് രാംപൂര്‍ സ്വദേശി മൈക്കി എന്ന ഗീതയേയും മൂന്ന് വയസുകാരി മകള്‍ വിമലയേയും സുരക്ഷിത കൈകളില്‍ ഏല്‍പ്പിച്ചു. നഗരത്തില്‍ അലഞ്ഞ് തിരിയുകയായിരുന്ന അമ്മയെയും മകളേയും മാര്‍ച്ച് ഒന്‍പതിനാണ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്. മാനസിക അസ്ഥിരത പ്രകടമാക്കിയതിനെ തുടര്‍ന്ന് ഗീതയെ മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സെന്റ് വിന്‍സെന്റ് കോളനിയില്‍ ശിശുക്ഷേമ സമിതിയുടെ ഹോമിലാക്കി. നിരന്തര അന്വേഷണത്തിനൊടുവില്‍ സാമൂഹിക പ്രവര്‍ത്തകനും റിട്ടയേഡ് ഉദ്യോഗസ്ഥനുമായ ശിവന്‍ ഇവരുടെ കുടുംബത്തെ കണ്ടെത്തുകയായിരുന്നു.

അലഹബാദ് പോലീസുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അലഹബാദിലെ റാംപുരില്‍ മൈക്കിയുടെ ഇളയ സഹോദരന്‍ ദിനേശ് കുമാര്‍ ഇവരെ തേടി എത്തി. യുവതിയുടെ ഭര്‍ത്താവ് ലുധിയാനയില്‍ ജോലിചെയ്തിരുന്നു. വിമലയടക്കം മൂന്നു കുട്ടികളുള്ള യുവതി കുഞ്ഞിനെയുമെടുത്ത് യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് എത്തുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് നല്‍കിയ മരുന്നും മറ്റ് സഹായങ്ങളുമായി സഹോദരനോടൊപ്പം അമ്മയും കുഞ്ഞും കഴിഞ്ഞ ദിവസം സ്വദേശത്തേക്ക് മടങ്ങി.

shortlink

Related Articles

Post Your Comments

Related Articles


Back to top button