റാസല്‍ഖൈമ : റാസല്‍ഖൈമയില്‍ മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായി മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിച്ച് പൂര്‍ണമായും കത്തി നശിച്ചു. യാത്രക്കാര്‍ അത്ഭുകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ചാമത്തെ സംഭവമാണ് ഇത്. റാസല്‍ഖൈമയിലെ അല്‍-ഉറൈബി, അല്‍-നഖീല്‍, ഖോര്‍ ഖ്വെയിര്‍ എന്നീ സ്ഥലങ്ങളിലാണ് രണ്ട് കാറുകളും ഒരു വലിയ ട്രക്കും കത്തി നശിച്ചത്.
അഗ്‌നിശമന സേനാംഗങ്ങള്‍ വളരെ പണിപ്പെട്ടാണ് തീ അണച്ചത്. വാഹനങ്ങള്‍ക്ക് കാരണമില്ലൊ തീപിടിയ്ക്കുന്നതിനു പിന്നിലെ കാരണം കണ്ടെത്താനുള്ള ശ്രമത്തിാണ് മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്.
അടുത്തിടെ റാസല്‍ഖൈമയയിലെ അല്‍ദെയ്ദില്‍ നിസ്സാന്റെ പുതിയ മോഡല്‍ പെട്രോള്‍ കാറിന് തീപിടിച്ച് പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. യു.എ.ഇ പൗരന്‍ കാര്‍ ഷോറൂമില്‍ നിന്നും കാര്‍ വാങ്ങി ഗാരേജിലെ ചെക്കിംഗ് കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു കാറിന് തീപിടിച്ചത്.
കാറിന് തീപിടിച്ചാല്‍ റോഡില്‍ ഏറ്റവും വിയ ദുരന്തമാണ് ഉണ്ടാകുകയെന്ന് അഗ്നിശമന സേനാവിഭാഗം തലവന്‍ ക്യാപ്റ്റന്‍ ബിന്‍ യാക്കൂബ് പറയുന്നു. കാരണമില്ലാതെ തീപിടിക്കുന്നത് ഒഴിവാക്കാന്‍ അദ്ദേഹം ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നു
കാറുകള്‍ക്കോ മറ്റ് വാഹനങ്ങള്‍ എന്തെങ്കിലും തകരാര്‍ ഉണ്ടെങ്കില്‍ അത് ഉടന്‍ പരിഹരിക്കണം. എല്ലാ ദിവസവും എന്‍ജിനും ഓയില്‍ ടാങ്കും പരിശോധിക്കണം. ഓയില്‍ ടാങ്കില്‍ നിന്ന് ഇന്ധനം ചോരുന്നില്ലെന്ന് ഉറപ്പുവരുത്തണം. കൂടാതെ വണ്ടിയിലിരുന്ന് പുകവലിക്കരുതെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.
Post Your Comments