വ്യാജവാർത്തകളുടേയും മറ്റും പ്രചരണം തടയുക എന്ന ഉദ്ദേശത്തോടെ പുതിയ രണ്ട് മാറ്റങ്ങളുമായി വാട്ട്സ്ആപ്പ്. ഫോർവേഡിങ് ഇൻഫോ, ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്നിവയാണ് രണ്ട് അപ്ഡേറ്റുകൾ. മറ്റൊരാൾക്കു അയച്ച മെസേജ് എത്ര തവണ ഫോർവേഡ് ചെയ്യപ്പെട്ടു എന്നറിയാൻ ഫോർവേഡിങ് ഇൻഫോ സഹായിക്കും. ഇതിനായി മെസേജിൽ ക്ലിക്ക് ചെയ്യണം. ശേഷം മുകളിൽ കാണുന്ന ഇൻഫോ ഐക്കൺ തിരഞ്ഞടുത്താൽ ഇത് മനസിലാക്കാൻ സാധിക്കുന്നതാണ്. അതേസമയം മറ്റൊരാൾക്ക് അയച്ച മെസേജുകളുടെ വിവരം മാത്രമേ ഇങ്ങനെ ലഭിക്കൂ. നിങ്ങൾക്ക് ലഭിച്ച സന്ദേശങ്ങൾ എത്ര തവണ ഷെയർ ചെയ്യപ്പെട്ടുവെന്നു അറിയാൻ കഴിയില്ല.
ഒരു മെസേജ് വലിയ തോതിൽ പ്രചരിക്കുന്നുവെന്ന മുന്നറിയിപ്പാണ് ഫ്രീക്വന്റ്ലി ഫോർവേഡഡ് എന്ന അപ്ഡേഷനിൽ ലഭിക്കുന്നത്. നാലു തവണയിൽ കൂടുതൽ പങ്കു വക്കുന്ന സന്ദേശങ്ങളുടെ മുകളിൽ ഈ ലേബൽ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ട്.
Post Your Comments