ന്യൂഡല്‍ഹി: വോട്ടെടുപ്പ് പ്രക്രിയയില്‍ പദവി ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് ജാര്‍ഖണ്ഡ് എഡിജിപിയെ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം. തെരഞ്ഞെ കമ്മീഷന്. എഡിജിപിയായ അനുരാഗ് ഗുപ്തയ്ക്കെതിരെ നടപടി സ്വീകരിക്കനാണ് കമ്മീഷന്റെ നിര്‍ദ്ദേശം. വിഷയത്തില്‍ 2018 മാര്‍ച്ചിലാണ് അനുരാഗിനെതിരെ കേസ് എടുത്തത്. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് എഡിജിപിയെ നീക്കണമെന്ന് ആവശ്യപ്പെട്ടത്.
നിലവില്‍ എഡിജിപി സ്ഥാനത്തുള്ള ഗുപ്തയ്ക്കെതിരെ അച്ചടക്ക നടപടിയുടെ ഭാഗമായാണ് കേസെടുത്തതെന്ന് കമ്മീഷന് അറിയിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം അനുസരിച്ചാണ് നടപടി. അതേസമയം നടപടിക്കെതിരെ ഗുപ്തയ്ക്ക് റസിഡന്റ് കമ്മീഷണറെ സമീപിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. എന്നാല്‍ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെ ഗുപ്തയെ ജാര്‍ഖണ്ഡ് സന്ദര്‍ശിക്കാന്‍ അനുവദിക്കില്ലെന്നും കമ്മീഷന് അറിയിച്ചു.
Post Your Comments