Latest NewsKerala

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മത്സരിക്കുന്നത് : സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് മത്സരിക്കുന്നതെന്ന് സുരേഷ് ഗോപി.  തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർത്ഥിയായി തന്റെ പേര് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു പിന്നാലെ പ്രമുഖ മലയാളം ചാനലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല പ്രചാരണ വിഷയമാക്കില്ല. ശബരിമലയിലെ സംഭവ വികാസങ്ങളിൽ വേദനയുണ്ട്. പ്രചാരണത്തിന് മറ്റ് പല വിഷയങ്ങൾ ഇപ്പോഴുണ്ട്. കേന്ദ്രത്തിന്‍റെ ഭരണ നേട്ടങ്ങൾ പറയും. തൃശൂരിൽ മറ്റ് സ്ഥാനാർഥികളെ പരിഗണിക്കാൻ താൻ ആവശ്യപ്പെട്ടിരുന്നുവെന്നും ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനാകുക ആയിരുന്നു ഏറ്റവും വലിയ ആഗ്രഹമെന്നും സുരേഷ് ഗോപി പറഞ്ഞു.

തുഷാര്‍ വെള്ളാപ്പള്ളി വയനാട് മണ്ഡലത്തിലേക്ക് മാറിയതോടെയാണ് തൃശൂര്‍ മണ്ഡലം ബിജെപി ഏറ്റെടുത്തത്. പ്രാദേശിക നേതാക്കളുടെ പേരുകള്‍ ആലോചിച്ചിരുന്നെങ്കിലും ഒടുവില്‍ സുരേഷ് ഗോപിയെന്ന തീരുമാനത്തിലേക്ക് നേതൃത്വം എത്തുകയായിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട എന്നീ സീറ്റുകള്‍ക്കൊപ്പം തൃശ്ശൂരിനെ എ പ്ലസ് മണ്ഡലങ്ങളുടെ കൂട്ടത്തിലാണ് ബിജെപി പരിഗണിക്കുന്നത്. അതിനാല്‍ തന്നെ ശക്തനായ ഒരു സ്ഥാനാർത്ഥിയെ രംഗത്തിറക്കണമെന്ന ആലോചന സുരേഷ് ഗോപിയുടെ പേരില്‍ എത്തിക്കുകയായിരുന്നു. പ്രധാനമന്ത്രിയോ അമിത് ഷായോ ആവശ്യപ്പെട്ടാല്‍ താന്‍ മത്സരിക്കുമെന്ന നേരത്തെ സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button