തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ നടത്തിയ പരാമര്‍ശം വന്‍ വിവാദത്തിലേയ്ക്ക് വഴിവച്ചിരിക്കുകയാണ്. അതേസമയം വിജയരാഘവന്‍ രമ്യക്കെതിരെവ പരാമര്‍ശം ഉന്നയിച്ച പ്രസംഗം തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് സ്പീക്കര്‍ പ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാകുന്ന ഇത്തരം രാഷ്ട്രീയ വിഷങ്ങളില്‍ സ്പീക്കര്‍ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ശ്രീരാമ കൃഷ്ണന്‍ പറഞ്ഞു.
ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു വിജയരാഘവന്റെ പരാമര്‍ശം.
അതേസമയം വിജയരാഘവന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രസ്താവന സ്ത്രീത്വത്തെയും ദളിത് വിഭാഗത്തെയും അപമാനിക്കുന്ന താരത്തിലാണെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
തന്നെ അധിക്ഷേപിച്ച് പ്രസംഗം നടത്തിയ വിജയരാഘവനെതിരെ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ് വ്യക്തമാക്കി.ആശയ പരമായ പോരാട്ടത്തിനിടെ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. ഇടതുമുന്നണി കണ്‍വീനറിന്റെ പരാമര്‍ശം വേദനിപ്പിച്ചുവെന്നും രമ്യ പറഞ്ഞു.
Post Your Comments