
തിരുവനന്തപുരം•ആലത്തൂരിലെ യു.ഡി,എഫ് സ്ഥാനാര്‍ഥി കോൺഗ്രസിന്റെ രമ്യ ഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയ എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനെതിരെ മോഡല്‍ രശ്മി ആര്‍ നായര്‍ രംഗത്ത്. ആലത്തൂരില്‍ പി കെ ബിജു വിജയിക്കും എന്നതില്‍ തനിക്ക് തെല്ലും സംശയം ഇല്ല, എന്നാല്‍ വിജയരാഘവന്‍റെ ഒക്കെ വായില്‍ ഫെവിക്വിക്ക് ആണോ സൂപ്പര്‍ ഗ്ലൂ ആണോ ഒഴിച്ചു വിടേണ്ടത് എന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് രശ്മി ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/resminairpersonal/posts/584491885381720
സ്ഥാനാർത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ.കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താവുമെന്ന് പറയുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ പരാമര്‍ശം. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ വൻ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളിലും മറ്റും നിറയുന്നത്.
Post Your Comments